ചെങ്ങന്നൂർ: ശബരിമല അയ്യപ്പസേവാസമാജം സംസ്ഥാന പ്രതിനിധി സമ്മേളനം 9, 10 തീയ്യതികളിൽ ചെങ്ങന്നൂർ വണ്ടി മല ദേവസ്ഥാനo ഓഡിറ്റോറിയത്തിൽ നടക്കും. കേരളത്തിലെ എല്ലാ ജില്ലകളിൽ നിന്നുമായി 500-ൽ അധികം പ്രതിനിധികൾ 10 ന് നടക്കുന്ന പ്രതിനിധി സമ്മേളനത്തിൽ പങ്കെടുക്കും എല്ലാ സംസ്ഥാനങ്ങളിൽ നിന്നും ഉള്ള പ്രതിനിധികൾക്ക് പുറമേ വിദേശത്തു നിന്നുള്ള പ്രതിനിധികളും സമ്മേളനത്തിന്റെ ഭാഗമാകും. ......
കൊച്ചി: ആധുനിക ജീവിതത്തിലെ മാനസിക സമ്മർദ്ദങ്ങളും വെല്ലുവിളികളും ചർച്ച ചെയ്യുന്നതിനായി സി.ബി.സി.ഐ (CBCI) നാഷണൽ ഹെൽത്ത് കെയർ കമ്മീഷനും കാത്തലിക് മെന്റൽ ഹെൽത്ത് മിനിസ്ട്രിയും (CMHM) സംയുക്തമായി സംഘടിപ്പിക്കുന്ന 'മനസ്സിനൊരു കരുതൽ 2026' കേരള റീജിയണൽ കോൺഫറൻസ് കൊച്ചിയിൽ കെ.സി.ബി.സി ഹെൽത്ത് കമ്മീഷൻ ചെയർമാനും കണ്ണൂർ രൂപത മെത്രാനുമായ റൈറ്റ് റവ. ഡോ. ......
കൊച്ചി: പ്രശസ്ത കലാകാരനും അന്താരാഷ്ട്ര ക്യൂറേറ്ററുമായ ഖാദർ അത്തിയയെ കൊച്ചി-മുസിരിസ് ബിനാലെ ഏഴാം പതിപ്പിന്റെ ക്യൂറേറ്ററായി പ്രഖ്യാപിച്ചു. വെനീസിൽ നടന്ന ചടങ്ങിൽ കൊച്ചി-മുസിരിസ് ബിനാലെ പ്രസിഡന്റ് ജിതീഷ് കല്ലാട്ടാണ് പ്രഖ്യാപനം നടത്തിയത്.
ജിതീഷ് കല്ലാട്ട് അധ്യക്ഷനായ സമിതിയാണ് അത്തിയയെ തിരഞ്ഞെടുത്തത്. ......
തിരുവനന്തപുരം: നിയമസഭാ തെരഞ്ഞെടുപ്പിന് പിന്നാലെ കോൺഗ്രസിൽ മുഖ്യമന്ത്രി തർക്കം രൂക്ഷമാകുന്നതിനിടെ ഇടതു മുന്നണിയിലും അധികാര വടംവലി. പ്രതിപക്ഷ ഉപനേതാവ് പദവിക്കായാണ് എൽഡിഎഫിൽ വടംവലി നടക്കുന്നത്. പ്രതിപക്ഷ ഉപനേതാവ് പദവി സിപിഐക്ക് നൽകണമെന്ന ആവശ്യം സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം പരസ്യമായി ഉന്നയിച്ചതോടെയാണ് സിപിഎം–സിപിഐ ഭിന്നത പുറത്തുവന്നത്. ......
കൊച്ചി : ദേശീയ പതാക, ഗീതം, ചിഹ്നം എന്നിവയെക്കുറിച്ച് പ്രചരിക്കുന്നത് തെറ്റായ ചരിത്രമെന്ന് കർണാടക സംഗീതജ്ഞനും എഴുത്തുകാരനുമായ ടി എം കൃഷ്ണ. ചാവറ കൾച്ചറൽ സെന്ററിൽ ഡി.സി ബുക്സും ചാവറ കൾച്ചറൽ സെൻ്ററും സംയുക്തമായി സംഘടിപ്പിച്ച 'സ്പേസസ്' (SPACES) സാംസ്കാരിക സംവാദത്തിൽ പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.
സ്വതന്ത്രരായ ഒരു ജനതയെ പ്രതിനിധീകരിക്കാനും പൗരന്മാരെന്ന നിലയിലുള്ള സ്വന്തം വ്യക്തിത്വത്തെക്കുറിച്ച് അവബോധം നൽകാനും കഴിയുന്നവയാണ് ദേശീയ ചിഹ്നങ്ങളുടെ ചരിത്രമെന്നും കൃഷ്ണ പറഞ്ഞു.
Decoding a Nation's Symbols എന്ന വിഷയത്തിലുള്ള ചർച്ചയിൽ മിറിയം ജോസഫാണ് ടി.എം. ......
തിരുവനന്തപുരം: വി.ഡി. സതീശനെ മുഖ്യമന്ത്രി സ്ഥാനത്തേക്ക് ഉയർത്തിക്കാട്ടണമെന്ന ആവശ്യവുമായി തലസ്ഥാനത്ത് കോൺഗ്രസ് പ്രവർത്തകർ നടത്തിയ ശക്തിപ്രകടനം പാർട്ടിക്കുള്ളിലെ ആഭ്യന്തര ഭിന്നതകൾ മറനീക്കി പുറത്തുകൊണ്ടുവന്നു. ......
ചെങ്ങന്നൂർ: വാണിജ്യ ഗ്യാസ് സിലിണ്ടറുകളുടെ വില വർദ്ധനവിൽ പ്രതിഷേധിച്ച് ഡിവൈഎഫ്ഐ ചെങ്ങന്നൂർ ബ്ലോക്ക് കമ്മിറ്റിയുടെ നേതൃത്വത്തിൽ പ്രകടനവും യോഗവും നടന്നു. ചെങ്ങന്നൂർ ബഥേൽ ജങ്ഷനിൽ നടന്ന യോഗം ബ്ലോക്ക് സെക്രട്ടറി എം സുമേഷ്
ഉദ്ഘാടനം. ......
സംസ്ഥാനത്ത് ഇനി ബൈ ഇലക്ഷൻ നടത്തേണ്ട സാഹചര്യം സംജാതമായാൽ അത് കോൺഗ്രസ് ഒറ്റക്ക് നേരിടേണ്ടിവരുമെന്ന് മുസ്ലിംലീഗ് നേതാവ് പി.......
102 സീറ്റുമായി കോൺഗ്രസിൻ്റെയും യു.ഡി.എഫിൻ്റെയും ചരിത്രത്തിലെ ഏറ്റവും വലിയ വിജയമാണ് നമ്മൾ നേടിയത്. കോൺഗ്രസ് നിയമസഭാ കക്ഷി നേതാവിനെ തിരഞ്ഞെടുക്കാനുള്ള ആദ്യഘട്ട നടപടികൾ പൂർത്തിയായി. ......
ബൈക്ക് യാത്രികനായ എരുമേലി തെങ്ങുംതോട്ടത്തിൽ റഹ്മത്തുള്ള (16), ഓട്ടോറിക്ഷ യാത്രക്കാരനായ കൊരട്ടി ആറാം മൈൽ ആലക്കപ്പറമ്പിൽ സുരേഷ് (38) എന്നിവരാണ് മരിച്ചത്.
അപകടത്തിൽ ഓട്ടോറിക്ഷ ഡ്രൈവർ ബാബു, മറ്റൊരു യാത്രക്കാരനായ സുകുമാരൻ എന്നിവർക്ക് പരുക്കേറ്റു. ഇന്ന് വൈകിട്ട് 3.30 ഓടെയായിരുന്നു അപകടം.
എരുമേലിയിൽ നിയന്ത്രണം വിട്ട ഓട്ടോറിക്ഷ ബൈക്കുമായി കൂട്ടിയിടിച്ച് ഉണ്ടായ അപകടത്തിൽ 16 വയസുകാരനടക്കം രണ്ട് പേർക്ക് ദാരുണാന്ത്യം. ......